ഞാന്‍ ഹനീഫ്, 1967 ല്‍ ആലപ്പുഴ പള്ളാത്തുരുത്തി എന്ന സ്ഥലത്ത് ജനിച്ച്. മാതാപിതാക്കളുടെ വിശ്വാസമനുസരിച്ച് മുസ്ലിം ആയി അതാണു മുസ്ലിം എന്ന് കരുതി ജീവിച്ച്. കുട്ടികളില്ലാതെയിരുന്ന മാതാപിതാക്കള്‍ക്ക് കുട്ടി ജനിച്ചാല്‍ കാഞ്ഞരമറ്റം ശെയ്ഖ് ഫരീദുദ്ദീന്‍റെ അടിമ ആക്കാം എന്ന് നേര്‍ച്ചയാക്കുകയും, അങ്ങനെ എന്നെ അവിടെ അടിമയാക്കി, എല്ലാ വര്‍ഷവും അടിമപ്പണം കെട്ടുകയും ചെയ്തിരുന്നു. 26 വയസ് വരെ അങ്ങനെ ചെയ്തിരുന്നു, സൌദിയിലേക്ക് വന്നപ്പോള്‍ ഒഹാബിസം എന്ന വഴികേടിലേക്ക് ഒരിക്കലും പോകരുതെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചിരുന്നു, മുജാഹിദുകള്‍ പറയുന്നത് പലതും ശരിയാണെന്ന് തോന്നിയിട്ടുണ്ടെങ്കിലും മുജാഹിദ് എന്ന പ്രസ്ഥാനത്തെ നഖ ശിഖാന്തം എതിര്‍ക്കുകയും, പിശാശിനെക്കാള്‍ വെറുക്കുകയും ചെയ്തിരുന്നു. സൌദിയില്‍ എത്തിയ ശേഷം, ബുറൈദാഹ് ജാലിയാത്തിലെ അബ്ദുള്‍ റഹീം ഫാറൂക്കിയും, അബ്ദുല്ലാഹ് ഫാറൂക്കിയും ക്ലാസ്സ് എടുക്കാനായി, ഞാന്‍ ജോലി ചെയ്യുന്ന കമ്പനിയില്‍ വരുമ്പോള്‍ അവരോട് തര്‍ക്കിക്കാന്‍, കമ്പനിയില്‍ ഉള്ള മലയാളീകള്‍ എന്നെ ആണു മുന്നില്‍ നിര്‍ത്തിയത്. അങ്ങനെ ഞാന്‍ അവരോട് സ്ഥിരമായി തര്‍ക്കിക്കുമായിരുന്നു, അവരോടുള്ള ചോദ്യങ്ങള്‍ക്ക് അവര്‍ മറുപടി നല്‍കുകയും, മുജാഹിദുകളുടെ മേല്‍ സമസ്തക്കാര്‍ കെട്ടിയുണ്ടാക്കിയ ആരോപണങ്ങള്‍ അവര്‍ നിഷേധിക്കുകയും ചെയ്തു, ആ ആരോപണങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവും ഇല്ലായെന്ന് ഞാന്‍ മനസിലാക്കി, എന്‍റെ ഉസ്താദിനോട് ഈ ആരോപണങ്ങള്‍ ശരിയാണൊ എന്ന് ചോദിച്ചപ്പോള്‍ അവരോട് സംസാരിക്കേണ്ട, എന്നതല്ലാതെ വ്യക്തമായ ഒരു മറുപടി ഇല്ലായിരുന്നു. അങ്ങനെ അവരുടെ വാക്കുകളിലെ സത്യം ഞാന്‍ തിരിച്ചറിഞ്ഞ്, എന്നെ അറിയാവുന്ന അല്ലാഹുവിനോട് എന്നെ അറിയാത്ത മുഹീദീന്‍ ഷെയ്ഖ് എന്നെ പരിചയപ്പെടുത്തണോ? എന്‍റെ ചിന്താ ശേഷിയെ തട്ടിയുണര്‍ത്തിയ ഒരു ചോദ്യമായിരുന്നു അത്. എന്തായാലും ഞാനറിയാതെ ഞാനൊരു ഒഹാബി ആയി. ഞാന്‍ അറിഞ്ഞ സത്യം എന്‍റെ കുടുംബക്കാരും കൂട്ടുകാരും കൂടി അറിയണം എന്ന് കരുതി അപ്പോള്‍ അല്ലെ അറിയുന്നത് അവരുടെ പ്ര്‍തികരണത്തിന്‍റെ കോലം